27 C
Kollam
Wednesday, March 12, 2025
HomeMost Viewedപാചകവാതകത്തിന് വില വീണ്ടും കൂടി ; സിലിണ്ടറിന്‌ 891.50 രൂപ

പാചകവാതകത്തിന് വില വീണ്ടും കൂടി ; സിലിണ്ടറിന്‌ 891.50 രൂപ

- Advertisement -
- Advertisement -

പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചകവാതക സിലിണ്ടറിന്‌ 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‌ 73.50 രൂപയാണ്‌ കൂട്ടിയത്‌. ഇതോടെ വില 1692. 50 രൂപയായി. കോവിഡ്‌ കാലത്തും തുടർച്ചയായി വിലകൂട്ടി ജനങ്ങളുടെ നടുവൊടിക്കുകയാണ്‌ കേന്ദ്രം രണ്ടാഴ്‌ച മുമ്പും പാചകവാതകത്തിന്‌ 25 രൂപ കൂട്ടിയിരുന്നു . 15 ദിവസത്തിനുള്ളിൽ 50 രൂപയാണ്‌ സിലണ്ടറിന്‌ കൂടിയത്‌. മാർച്‌, ജൂലായ്‌, ആഗസ്‌റ്റ്‌ മാസങ്ങളിലും വിലകൂട്ടിയിരുന്നു. പാചകവാതകത്തിന്‌ നൽകിയിരുന്ന സബ്‌സിഡി മുടങ്ങിയിട്ടും മാസങ്ങളായി. പെട്രോൾ, ഡീസൽ വിലയും ഉയർന്ന നിലയിലാണ്‌.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments