25.7 C
Kollam
Thursday, January 15, 2026
HomeMost Viewedമലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തി വച്ചു ; കോവിഡ് വ്യാപനം

മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തി വച്ചു ; കോവിഡ് വ്യാപനം

- Advertisement -

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാര്‍പ്പ് മലരിക്കല്‍ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം. മലരിക്കല്‍ ഫെസ്റ്റ് നടക്കുന്ന പതിമൂന്നാം വാര്‍ഡില്‍ 23 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതില്‍ വള്ളത്തൊഴിലാളികളും ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. മീനച്ചിലാര്‍ – മീനന്തലയാര്‍ – കൊടൂരാര്‍ നദികളുടെ പുനഃസംയോജന പദ്ധതിയുടെ ഭാഗമായുള്ള പാടത്താണ് ആമ്പല്‍ പൂത്തുനില്‍ക്കുന്നത്. നിരവധി സഞ്ചാരികളാണ് വര്‍ഷം തോറും മലരിക്കലെ ആമ്പല്‍ വസന്തം കാണാനെത്താറുള്ളത്. ഇത്തവണയും ആളുകള്‍ ആമ്പല്‍ പാടം കാണാനും ഫോട്ടോ എടുക്കാനും എത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരാശയിലായിരിക്കുകയാണ് സഞ്ചാരികളും പ്രദേശവാസികളും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments