26.3 C
Kollam
Friday, August 29, 2025
HomeMost Viewedലോകത്തെ ഞെട്ടിച്ച സ്‌ഫോടനം ; ഇന്ത്യക്കാര്‍ ചാവേറാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലോകത്തെ ഞെട്ടിച്ച സ്‌ഫോടനം ; ഇന്ത്യക്കാര്‍ ചാവേറാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

- Advertisement -
- Advertisement - Description of image

അഫ്ഗാനിസ്ഥാനില്‍ വിമാനത്താവളത്തിൽ നടന്ന ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്‌ഫോടനം നടന്ന വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇവര്‍ മടങ്ങിയത്. ഇപ്പോള്‍ ഇവരെല്ലാം  സുരക്ഷിതരാണ്.  സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ ഇന്ത്യക്കാര്‍ ഓടിക്കയറിയത് ഒരു ഗുരുദ്വാരയ്ക്കുള്ളിലായിരുന്നുവെന്ന് പലരും ട്വീറ്റ് ചെയ്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിന്റെ രണ്ട് പ്രവേശന കവാടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാന്‍ വിടാനെത്തിയ സാധാരണക്കാര്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്.  ലോകത്തെ ഞെട്ടിച്ച സ്ഫോടനത്തില്‍ മരണം 73 ആയി. അമേരിക്കന്‍ സൈനികരടക്കം 140 പേര്‍ക്കാണ് പരിക്കേറ്റത്. കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത് ചാവേര്‍ ആക്രമണമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments