25.6 C
Kollam
Saturday, September 20, 2025
HomeMost Viewedകുവൈറ്റിലേക്ക് വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും ; യാത്രാ വിലക്കുള്ള ആറ് രാജ്യങ്ങളില്‍ നിന്ന്

കുവൈറ്റിലേക്ക് വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും ; യാത്രാ വിലക്കുള്ള ആറ് രാജ്യങ്ങളില്‍ നിന്ന്

- Advertisement -
- Advertisement - Description of image

വിമാന സർവീസ് യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളിൽ നിന്നും ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ നിർദേശമനുസരിച്ചു വാണിജ്യ വിമാന സർവീസ് ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഡിജിസിഎ അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങി ആറ് രാജ്യങ്ങളിലേക്ക് വിമാനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് വാർത്തകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ ഫ്ലൈറ്റുകളുടെ തീയതി സംബന്ധിച്ച്‌ തെറ്റായ വിവരങ്ങൾ പ്രചരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായി, വിമാനങ്ങൾ പുനരാരംഭിക്കുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ പ്രതിദിനം 7500 യാത്രക്കാരെയാണ് വിമാനത്താവളത്തിൽ അനുവദിച്ചിട്ടുളളത്. കൂടുതൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഡിജിസിഎ നൽകിയ ശുപാർശ സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments