26.1 C
Kollam
Wednesday, October 15, 2025
HomeNewsCrimeഎം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു ; ചാമുണ്ഡി ഹിൽസിൽ

എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു ; ചാമുണ്ഡി ഹിൽസിൽ

- Advertisement -

കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ 22 വയസ്സുകാരിയായ എംബിഎ വിദ്യാർഥിനിയെ ആറു പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്‌തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ മർദിച്ച്‌ അവശനാക്കി. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര നോർത്ത് ലേ ഔട്ടിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന സംഘം ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു . തുടർന്ന്‌ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായും ഇവർ പോലീസിന്‌ നൽകിയ പരാതിയിൽ പറയുന്നു. അവശനിലയിൽ കണ്ടെത്തിയ യുവതിയെ സമീപവാസികളാണ്‌ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments