28.3 C
Kollam
Wednesday, October 15, 2025
HomeMost Viewedഅമേരിക്കൻ സേനയെ ‘ആഗസ്റ്റ് 31നകം പിന്‍വലിക്കണം’; അന്ത്യശാസനവുമായി താലിബാൻ

അമേരിക്കൻ സേനയെ ‘ആഗസ്റ്റ് 31നകം പിന്‍വലിക്കണം’; അന്ത്യശാസനവുമായി താലിബാൻ

- Advertisement -

അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിന് അമേരിക്കയ്ക്ക് സമയം നീട്ടി നല്‍കില്ലെന്ന് താലിബാന്‍. താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് ആണ് അമേരിക്ക മുന്‍പ് പറഞ്ഞ ആഗസ്റ്റ് 31 എന്ന തിയതി നീട്ടി നല്‍കില്ലെന്ന് പറഞ്ഞത്. എല്ലാ വിധത്തിലുള്ള ഒഴിപ്പിക്കല്‍ പ്രവര്‍ത്തികളും സേനയുടെ പിന്മാറ്റവും ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് താലിബാന്‍ നേതാവ് വ്യക്തമാക്കി. അമേരിക്കന്‍ ഭരണകൂടം തന്നെ തീരുമാനിച്ചതായിരുന്നു ആഗസ്റ്റ് 31 എന്ന തിയതി .രാജ്യത്തെ സ്ഥിതി പഴയ രീതിയിലേക്ക് തിരിച്ച് വരികയാണെന്നും വിമാനത്താവളത്തിലാണ് നിലവില്‍ പ്രശ്‌നങ്ങളുള്ളതെന്നും താലിബാന്‍ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്ന തിരക്കിലാണ്. അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താവളമൊരുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഖത്തര്‍, യു എ ഇ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങള്‍
തീരുമാനമെടുത്തിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments