കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ നിർബന്ധമാക്കി . കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഇ-വിസ ഉപയോഗിച്ച് എളുപ്പത്തില്‍ ഇന്ത്യയില്‍ എത്താന്‍ കഴിയും. അഫ്ഗാനിലെ നയതന്ത്രകാര്യാലയം അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡല്‍ഹിയില്‍ പരിശോധന നടത്തി അനുമതി നല്‍കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്നും അഫ്ഗാന്‍ പൗരന്‍മാർക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞിരുന്നു. ഡോക്ടര്‍മാരെയും , മറ്റു പ്രൊഫഷണലുകളെയും രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്ന അമേരിക്കൻ നയം അംഗീകരിക്കില്ലെന്നും താലിബാൻ അറിയിച്ചു.
ഇ വിസ നിർബന്ധമാക്കി ഇന്ത്യ ; അഫ്ഗാൻ പൗരന്മാർക്ക്
- Advertisement -
- Advertisement -
- Advertisement -
- Advertisement -