26.3 C
Kollam
Friday, August 29, 2025
HomeMost Viewedപ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് വിമാനക്കമ്പനി ; അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്

പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് വിമാനക്കമ്പനി ; അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്

- Advertisement -
- Advertisement - Description of image

ഇത്തിഹാദ് എയര്‍വേയ്‍സ് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായെത്തി . ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് 27ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്ന തീയ്യതിക്ക് അഞ്ച് ദിവസം മുമ്പ് ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇത്തിഹാദ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. യാത്ര ചെയ്യുന്ന ആളിന്റെ പേര്, യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയ്യതി, എത്തിച്ചേരുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, പാസ്‍പോര്‍ട്ട് വിവരങ്ങള്‍, വാക്സിനെടുത്തതിന്റെ വിവരങ്ങള്‍ എന്നിവയാണ് ഐ.സി.എ വെബ്‍സൈറ്റില്‍ നല്‍കേണ്ടത്. യുഎഇയില്‍ അംഗീകാരമുള്ളതായി ഐ.സി.എ അറിയിച്ചിരിക്കുന്നത് സിനോഫാം, ഫൈസര്‍ ബയോഎന്‍ടെക്, സ്‍പുട്‍നിക്, ഓക്സ്ഫോഡ് ആസ്‍ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, മൊഡേണ, സ്‍പുട്‍നിക് -v എന്നീ വാക്സിനുകള്‍ക്കാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments