28.3 C
Kollam
Wednesday, October 15, 2025
HomeMost Viewedഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു

ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു

- Advertisement -

വിവാഹച്ചടങ്ങിന് ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്. മഞ്ചേരിയിലെ കിഴിശ്ശേരിയില്‍ ശനിയാഴ്ച്ച വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ കൃഷ്ണപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments