25.4 C
Kollam
Sunday, February 23, 2025
HomeMost Viewedപോലീസിന് സന്ദേശമയച്ചതിനു ശേഷം ദമ്പതികള്‍ ജീവനൊടുക്കി ; കോവിഡ് രോഗബാധയെന്ന് സംശയം

പോലീസിന് സന്ദേശമയച്ചതിനു ശേഷം ദമ്പതികള്‍ ജീവനൊടുക്കി ; കോവിഡ് രോഗബാധയെന്ന് സംശയം

- Advertisement -
- Advertisement -

കോവിഡ് രോഗം ബാധിച്ചെന്ന ഭീതിയില്‍ പോലീസിന് സന്ദേശമയചത്തിന് ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മംഗളൂരു സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന രമേഷ്‌കുമാര്‍(40), ഭാര്യ ഗുണ ആര്‍. സുവര്‍ണ(35) എന്നിവരാണ് കമ്മീഷണര്‍ക്ക് ശബ്ദ സന്ദേശമയച്ച ശേഷം തൂങ്ങിമരിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് ഇല്ലെന്ന് വ്യക്തമായി. മംഗളൂരു എസ്പി എന്‍ ശശികുമാറിനാണ് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇവര്‍ സന്ദേശം അയച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തനിക്കും ഭാര്യക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഭാര്യക്ക് പ്രമേഹമായതിനാല്‍ ബ്ലാക്ക് ഫംഗസ് സാധ്യതയുണ്ടെന്നും അതിനാല്‍ ഒരുമിച്ച് മരിക്കുകയാണെന്നുമായിരുന്നു സന്ദേശം.

ആശുപത്രിയില്‍ പോയാല്‍ പരസ്പരം കാണാതെ മരിക്കേണ്ടി വരുമെന്നും അതുകൊണ്ട് വീട്ടില്‍ തന്നെ മരിക്കാന്‍ തീരുമാനിച്ചെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. ഭാര്യ ആദ്യം മരിച്ചെന്നും താന്‍ മരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. സന്ദേശം ലഭിച്ചയുടന്‍ കമ്മീഷണര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് സൂറത്കല്‍ സ്‌റ്റേഷനുമായി എസ്പി ബന്ധപ്പെട്ടു. പൊലീസും നാട്ടുകാരും ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. വിവാഹിതരായിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്ത ഇവര്‍ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും
പോലീസ് വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments