27.5 C
Kollam
Wednesday, March 12, 2025
HomeMost Viewedശ്രീജേഷിന്റെ ചിത്രങ്ങൾ പതിച്ച്‌ കെ എസ് ആർ ടി സി ; തിരുവന്തപുരം നഗരത്തിൽ

ശ്രീജേഷിന്റെ ചിത്രങ്ങൾ പതിച്ച്‌ കെ എസ് ആർ ടി സി ; തിരുവന്തപുരം നഗരത്തിൽ

- Advertisement -
- Advertisement -

രാജ്യത്തിനുവേണ്ടി ഒളിമ്പിക്സിൽ അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ആദരവുമായി കെ എസ് ആർ ടി സി . ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടം രാജ്യത്തിനു സമ്മാനിച്ച പി ആർ‌ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാകുന്നതിനായു ശ്രീജേഷിന്റെ നേട്ടങ്ങളും ആക്‌ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെ എസ് ആർ ടി സിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ആർഎസ്‌സി 466 എന്ന ബസ് ന​ഗരത്തിൽ സർവീസ്. നടത്തും.വരുംദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ “ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം’ എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും. കെ എസ് ആർ ടി സി, സി എം ഡി ബിജു പ്രഭാകർ മുന്നോട്ടുവച്ച ആശയം കെ എസ് ആർ ടി സിയിൽ പുതുതായി രൂപീകരിച്ച കൊമേഴ്സ്യൽ ടീം അംഗങ്ങളാണ് സാക്ഷാൽക്കരിച്ചത്. ബസിന്റെ രൂപകൽപ്പന കെ എസ് ആർ ടി സി ജീവനക്കാരനായ എ കെ ഷിനുവാണ് നിർവഹിച്ചത്‌. സിറ്റി ഡിപ്പോയിലെ ജീവനക്കാരായ മഹേഷ് കുമാർ, നവാസ്, അമീർ എന്നിവർ ചേർന്നാണ് ബസിൽ ചിത്രങ്ങൾ പതിച്ച്‌ മനോഹരമാക്കിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments