26 C
Kollam
Wednesday, October 15, 2025
HomeMost Viewedകുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടില്‍ കയറിയ കുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം ; തിരച്ചില്‍ തുടരുന്നു

കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടില്‍ കയറിയ കുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം ; തിരച്ചില്‍ തുടരുന്നു

- Advertisement -

കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല . കാടിനുള്ളിൽ തിരച്ചില്‍ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയില്‍ നിന്നാണ് 15കാരന്‍ കളത്തൊടി മുഹമ്മദ് സൗഹാനെ കാണാതായത്. സൗഹാന്റെ വീട് ചെക്കുന്ന്മലയുടെ ചെരുവിലാണ് . വീടിന് സമീപത്ത് കുരങ്ങിനെ കണ്ടതോടെ അതിനെ പിന്‍തുടര്‍ന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കാട്ടില്‍ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അധികൃതരും സന്നദ്ധ വളണ്ടിയര്‍മാരുമടക്കം 150 പേര്‍ മലകയറി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. വന്യമൃഗശല്യമുള്ള മലയല്ലങ്കിലും ചെങ്കുത്തായ പാറകളും മുള്‍ക്കാടുകളും പാമ്പുകളും മറ്റ് മൃഗങ്ങളുമുള്ള വലിയ മലയിലാണ് സംഘം തിരച്ചില്‍ നടത്തിയത്. ഇന്നും അധികൃതരും സന്നദ്ധ വളണ്ടിയര്‍മാരുo കാടിനുള്ളിൽ സൗഹാനെ തിരയുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments