കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച്ച രാവിലെയുണ്ടായ ശക്തമായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1297 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവില്‍ പ്രോട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു. 5700 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ രണ്ടു നഗരങ്ങളിലാണ് ഭൂകമ്പം വന്‍ നാശംവിതച്ചത്. ആശുപത്രികളും ബഹുനില കെട്ടിടങ്ങളും വീടുകളും തകര്‍ന്നടിഞ്ഞതോടെ നൂറുകണക്കിനുപേരാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ടത്.തലസ്ഥാനമായ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രൂ നിപ്പസിനു സമീപം ആണ് പ്രഭവകേന്ദ്രം.
ഭൂചനത്തിനു പിന്നാലെ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രെയ്സ് ചുഴലിക്കാറ്റ് തിങ്കളാഴ്ച്ച ഹെയ്തിയിൽ എത്തുമെന്നാണ് പ്രവചനം.2010ലുണ്ടായ ഭൂകമ്ബത്തേക്കാള്‍ ശക്തിയേറിയതാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് യു.എസ് ജിയോഗ്രഫിക് സര്‍വേ അറിയിച്ചു. അന്ന് ഭൂകമ്പ മാപിനിയില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടരലക്ഷം പേരാണ് മരിച്ചത്. തലസ്ഥാനമായ പോര്‍ട്ട് ഔ പ്രിന്‍സിനു 150 കിലോമീറ്റര്‍ പടിഞ്ഞാറ് പത്തു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.ഭൂചനലത്തില്‍ 2,868 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 5,410 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രക്ഷാപ്രവര്‍ത്തനങ്ങൾ തുടരുകയാണ്.