25 C
Kollam
Monday, July 21, 2025
HomeMost Viewedശക്‌തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ; വീട്ടമ്മയെ അപമാനിച്ചവർക്കെതിരെ

ശക്‌തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ; വീട്ടമ്മയെ അപമാനിച്ചവർക്കെതിരെ

- Advertisement -
- Advertisement - Description of image

സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനിതയായ വീട്ടമ്മയുടെ പരാതിയിൻ ഉടനെ ശക്തമായ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കില്ല.മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പോലീസ് നിറവേറ്റുമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments