ജനങ്ങൾക്ക് ജനങ്ങളാൽ ജനങ്ങളുടെ ഭരണകൂടമെന്ന എബ്രഹാം ലിങ്കണിന്റെ സുപ്രധാനമായ നിർവ്വചനം ഇന്നത്തെ ലോക സാഹചര്യത്തിൽ എത്രകണ്ട് അർത്ഥപൂർണ്ണമാണ്.
കാലഹരണപ്പെട്ട ഒരു നിർവ്വചനമായി അത് മാറിയിരിക്കുന്നു.
ജനകീയ ജനാധിപത്യം എന്ന മാർക്സിയൻ ബദൽ സാക്ഷാത്ക്കരിക്കപ്പെടുമോ?
ഇല്ലെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന ആഗോള പശ്ചാത്തലത്തിലാണ് പുതിയ ജനാധിപത്യത്തെക്കുറിച്ചുള്ള അന്വേഷണം അർത്ഥപൂർണ്ണമാകുന്നത്.