കോവിഡ് പ്രതിസന്ധിക്കിടയിൽ വിലക്കുറവിൽ അവശ്യസാധനങ്ങളുമായി കൺസ്യൂമർഫെഡ്. 30 മുതൽ 50 ശതമാനം വരെ വിലക്കിഴിവുമായി ജില്ലയിൽ 183 ഓണച്ചന്തയാണ് കൺസ്യൂമർഫെഡ് തുറക്കുക. സൗജന്യ ഓണക്കിറ്റിനു പുറമെ കൺസ്യൂമർഫെഡ് കൂടി ആശ്വാസനിരക്കിൽ സാധനങ്ങൾ നൽകുന്നത് കോവിഡ് പ്രതിസന്ധിയിൽ കഴിയുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
പതിനൊന്ന് മുതൽ 20 വരെയാണ് ഓണച്ചന്ത. മുൻവർഷങ്ങളെപ്പോലെ ഇക്കുറിയും സഹകരണ സ്ഥാപനങ്ങളുടെയും ത്രിവേണി മാർക്കറ്റുകളുടെയും സഹകരണത്തോടെയാണ് വിപണി പിടിച്ചെടുക്കാൻ കൺസ്യുമർഫെഡുള്ളത്. സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന 159 ചന്തകളും 24 ത്രിവേണി സ്‌റ്റോറുകളുമാണ് ഓണച്ചന്തകളായി പ്രവർത്തിക്കുക. ചന്തകൾക്കുള്ള സാധനങ്ങൾ വ്യാഴാഴ്‌ച മുതൽ വിതരണം തുടങ്ങും. 13 ഇനങ്ങളാണ് ഓരോ കാർഡ് ഉടമയ്‌ക്കും സബ്‌സിഡി നിരക്കിൽ ലഭിക്കുക. അഞ്ചുകിലോ ജയഅരി അല്ലെങ്കിൽ കുത്തരി, രണ്ടു കിലോ പച്ചരി, ഒരുകിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവ അരക്കിലോ വീതവുമാണ്. ഒരു റേഷൻ കാർഡിന് ആഴ്‌ചയിൽ ഒരു ദിവസമാണ് സബ്‌സിഡി സാധനങ്ങൾ ലഭിക്കുക. സേമിയ, പാലട, അട, തുടങ്ങിയ എല്ലാ സാധനങ്ങളും പൊതുവിപണിയേക്കാൾ 10 ശതമാനം വിലക്കുറവിൽ ലഭ്യമാകും. കോസ്‌മറ്റിക് ഐറ്റങ്ങളും ഇത്തരത്തിൽ ലഭിക്കും.
ഓണമുണ്ണാം അധിക പണച്ചിലവില്ലാതെ ; വിലക്കിഴിവുമായി കൺസ്യൂമർഫെഡ്
- Advertisement -
- Advertisement -
- Advertisement -
- Advertisement -