വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ജസീലിന് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേസിൽ മുസ്ലിം ലീഗ് നേതാക്കളും പ്രതികളാണ്. തലശ്ശേരി വിജിലൻസ് കോടതി വിധി പറഞ്ഞത്. വ്യാജ രേഖകള്‍ ചമച്ചും മുക്കുപണ്ടം പണയം വച്ചും പത്ത് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.പതിറ്റാണ്ടുകളായി യു ഡി എഫ് ഭരിക്കുന്ന ബാങ്കില്‍ 2013-14 കാലയളവിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. വിചാരണ കാലയളവില്‍ ഇരുപത്തിയഞ്ചോളം സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 2017 ലാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ തായ്‌ലന്റില്‍ നിന്നും കേസില്‍ മുഖ്യ പ്രതിയായ ബാങ്ക് മാനേജര്‍ ജസീലിനെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയ്ക്ക് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും ; വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ്
- Advertisement -
- Advertisement -
- Advertisement -
- Advertisement -