26.8 C
Kollam
Friday, August 29, 2025
HomeMost Viewedമിന്നൽ പ്രളയം, പാലം ഒലിച്ചു പോയി ; ഹിമാചൽ പ്രദേശിൽ

മിന്നൽ പ്രളയം, പാലം ഒലിച്ചു പോയി ; ഹിമാചൽ പ്രദേശിൽ

- Advertisement -
- Advertisement - Description of image

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. മിന്നൽ പ്രളയം ഹിമാചൽപ്രദേശിലെ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിലാണ് ഉണ്ടായത്. പാലം ഒലിച്ചു പോയതിനെ തുടർന്ന് ജില്ലാഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മേഖലയിൽ 6 പാലങ്ങൾ മഴക്കെടുതിയിൽ തകർന്നിരുന്നു. അടുത്ത 48 മണിക്കൂർ ഹിമാലയൻ മേഖലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ. ചിനാബ് നദിയിൽ ജലനിരപ്പ് ഉയർന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മേഘ സ്ഫോടനവും , മിന്നൽ പ്രളയവും ഹിമാലയൻ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments