കൊല്ലം ആശ്രാമം മൈതാനിയിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ പുന:രാരംഭിക്കുന്ന, അനധികൃത കടമുറികളുടെ നിർമ്മാണത്തിനെതിരെ ആശ്രാമം മൈതാനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നില്പു സമരം നടത്തി.
നിർത്തിവെച്ച കടമുറികളുടെ നിർമ്മാണം പുന:രാരംഭിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനമെടുക്കുകയായിരുന്നു.
എന്നാൽ, യോഗത്തിൽ നിന്നും ഭരണകക്ഷിയിലെ സി പി ഐ അംഗങ്ങൾ ഇറങ്ങി പോക്ക് നടത്തി.