25.6 C
Kollam
Saturday, September 20, 2025
HomeNewsCrime3 കസ്റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു ; സ്വർണ്ണക്കടത്ത്‌

3 കസ്റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു ; സ്വർണ്ണക്കടത്ത്‌

- Advertisement -
- Advertisement - Description of image

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മൂന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. കസ്‌റ്റംസ്‌ ഇൻസ്‌പെക്‌ടർമാരായ രോഹിത്‌ ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ്‌ പിരിച്ചു വിട്ടത്‌. കസ്‌റ്റംസ്‌ പ്രിവൻറീവ്‌ കമ്മീഷണർ സുമിത്‌കുമാറാണ്‌ പിരിച്ചുവിട്ടത്‌.
നടപടി എടുത്തത് 2019 ഓഗസ്‌റ്റിൽ 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നതിനാണ്‌. കേസിൽ മുഖ്യപ്രതി കസ്‌റ്റംസ്‌ ഇൻസ്‌പെക്‌ടർ രോഹിത്‌ പണ്ഡിറ്റിനെ നേരത്തെ പിരിച്ചുവിട്ടിരുന്നു. കോഴിക്കോട്‌ ജോലിചെയ്‌തിരുന്ന രാഹുൽ പണ്‌ഡിറ്റിന്റെ നിർദേശപ്രകാരമാണ് മറ്റ്‌ മൂന്ന്‌പേരും സ്വർണ്ണ കടത്തിന് കൂട്ടുനിന്നതെന്ന് കണ്ടെത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments