ചൈനയിൽ കനത്ത മഴ . വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്. മരണ സംഖ്യയും കാണാതായവരുടെ എണ്ണവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാന്‍ പ്രവിശ്യയിലെ ഷെങ്‌സൂവിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയത്തില്‍ ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ ഓഫീസുകളിലും സ്‌കൂളുകളിലും അപാര്‍ട്ട്‌മെന്റുകളിലും നിരവധി ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.
രാജ്യത്ത് മൂന്നുദിവസത്തിനുള്ളില്‍ പെയ്തത് 640 മീല്ലിമീറ്റര്‍ മഴയാണ്. സമീപകാലത്തെ തന്നെ ഏറ്റവും ഉയര്‍ന്ന അളവാണിതെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ സാംസ്‌കാരിക മേഖലയായ ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്‌സൂവില്‍ 14 ലക്ഷം പേര്‍ പ്രളയ ദുരിതത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്ത് ബുദ്ധതീര്‍ഥാടന കേന്ദ്രമായ ഷാഓലിന്‍ ക്ഷേത്രമടക്കം വെള്ളത്തിനടിയിലായി.
ആറു പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന അളവിലുള്ള മഴയാണ് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നത്.
മഹാപ്രളയ ദുരന്തം പേറി ചൈന
- Advertisement -
- Advertisement -
- Advertisement -
- Advertisement -