സർക്കാർഭൂമി കൈയ്യേറി അനധികൃത നിർമാണമെന്ന് ആരോപിച്ച് മദ്രസ പൊളിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നോട്ടീസ്. ലക്ഷദ്വീപ് ഡെപ്യൂട്ടി കലക്ടർ മിനിക്കോയ് ദ്വീപിലെ അൽ മദ്രസത്തുൽ ഉലൂമിയ പൊളിക്കാനാണ് നോട്ടീസ് നൽകിയത്. 1965ലെ ലക്ഷദ്വീപ് ലാൻഡ് റവന്യൂ ആൻഡ് ടെനൻസി റഗുലേഷൻ മറികടന്നാണ് നിർമാണമെന്ന് ആരോപിച്ചാണ് നോട്ടീസ്.അനധികൃതമല്ലെങ്കിൽ 26നുമുമ്പ് മറുപടി നൽകണം. അല്ലാത്തപക്ഷം മുൻകൂട്ടി അറിയിക്കാതെ പൊളിക്കുമെന്നും നോട്ടീസിൽ പറയുന്നു. മദ്രസ പ്രസിഡന്റിനാണ് നോട്ടീസ് നൽകിയത്. വർഷങ്ങളായി ഇവിടെയുള്ളതാണ് മദ്രസയെന്നും നിയമ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും സേവ് ലക്ഷദ്വീപ് ഫോറം കോ–-ഓർഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു. കൽപ്പേനി ദ്വീപിൽ ഏതാനും ഭൂ ഉടമകൾക്ക് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. ഏഴു ദിവസത്തിനുള്ളിൽ രേഖ ഹാജരാക്കണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ കെട്ടിടം പൊളിക്കുമെന്നുമാണ് നോട്ടീസ്. കവരത്തി, ബംഗാരം, ചെറിയം, സുഹൈലി ദ്വീപുകളിലും കടൽത്തീരത്തുനിന്ന് 20 മീറ്റർ പരിധിയിലുള്ള വീട് പൊളിക്കണമെന്നാവശ്യപ്പെട്ട് നൽകിയിരുന്നു.
മദ്രസ പൊളിക്കാൻ നോട്ടീസ് ; ലക്ഷദ്വീപിൽ
- Advertisement -
- Advertisement -
- Advertisement -
- Advertisement -