25.8 C
Kollam
Wednesday, July 16, 2025
HomeMost Viewedആറന്മുള വള്ളസദ്യ ; ആചാരങ്ങള്‍ ഇത്തവണ ചടങ്ങുകളില്‍ മാത്രം.

ആറന്മുള വള്ളസദ്യ ; ആചാരങ്ങള്‍ ഇത്തവണ ചടങ്ങുകളില്‍ മാത്രം.

- Advertisement -
- Advertisement - Description of image

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇത്തവണയും ആചാരമായി മാറും. ചടങ്ങുകള്‍ മുടക്കം കൂടാതെ നടക്കും. കര്‍ക്കിടക മാസനാളിന്‍റെ പകുതിയോടെയാണ് ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ തുടങ്ങുക. കഴിഞ്ഞ വര്‍ഷം കോവിഡിന്‍റെ ഒന്നാം വരവില്‍ തട്ടി ആചാരപ്രകാരം ചടങ്ങുകള്‍ മാത്രമായാണ് നടത്തിയത്.
വിവിധ കരകളില്‍ നിന്നായി 56 പള്ളിയോടങ്ങളാണ് സാധാരണ ഇതില്‍ പങ്കെടുക്കുക. ബോര്‍ഡ് വിലയിരുത്തുന്നത് ഇത്തവണയും മഹാമാരിയുടെ പശ്ചാത്തലത്തില്‍ വള്ളസദ്യ നടത്താനാകില്ലെന്ന് തന്നെയാണ് തിരുവോണത്തോണി വരവ് അടക്കം ആചാരപരമായ ചടങ്ങുകള്‍ നടത്തും. ഭക്തരെ ഒഴിവാക്കിക്കൊണ്ടായിരിക്കും ക്രമീകരണങ്ങൾ നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ പള്ളിയോട സേവാ സംഘം ആലോചനാ യോഗങ്ങള്‍ ചേര്‍ന്നിട്ടില്ല. വിവിധതലത്തിലുള്ള കൂടിയാലോചനകള്‍ക്കുശേഷം വൈകാതെ തീരുമാനം കൈക്കൊള്ളുമെന്നാണ് പള്ളിയോട സേവാ സംഘത്തിന്റെ നിലപാട്.
വള്ളസദ്യ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും യോഗം ഉടനെ നടക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments