25.8 C
Kollam
Friday, November 22, 2024
HomeMost Viewedകെ എസ്‌ ഇ ബി മൊബൈൽ ആപ്പ് ; സ്വിച്ചിട്ടപോലെ സേവനം

കെ എസ്‌ ഇ ബി മൊബൈൽ ആപ്പ് ; സ്വിച്ചിട്ടപോലെ സേവനം

- Advertisement -
- Advertisement -

കെ എസ്‌ ഇ ബി, സേവനം അതിവേഗത്തിലാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. 1912 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ച്‌ രജിസ്‌റ്റർ ചെയ്യുന്നതോടെ ആപ്പ്‌ പണിതുടങ്ങും.
എൽടി കണക്‌ഷൻ, കണക്ടഡ്‌, കോൺടാക്ട്‌ ലോഡ്‌ മാറ്റം, ഫെയ്‌സ്‌ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി ലൈൻ, മീറ്റർ മാറ്റിസ്ഥാപിക്കൽ തുടങ്ങി എല്ലാത്തിനും ആപ്പിൽ സ്വിച്ചിട്ടപോലെ പരിഹാരമുണ്ട്‌. സ്ഥലപരിശോധനയ്‌ക്ക്‌ എത്തുന്ന ഉദ്യോഗസ്ഥർക്ക്‌ അപേക്ഷകന്റെ രേഖകൾ അപ്പോൾത്തന്നെ അപ്‌ലോഡ്‌ ചെയ്യാനുമാകും. നടപടി എസ്‌എംഎസായി ഉപയോക്താവിന്‌ ലഭിക്കുമെന്നതും പ്രത്യേകതയാണ്‌. ഓഫീസ്‌ കയറിയിറങ്ങാതെതന്നെ സേവനം ജനങ്ങളിലേക്കെത്തുന്നു എന്നതാണ്‌ പ്രധാനനേട്ടം. ‘സേവനം വാതിൽപ്പടിയിൽ’ പദ്ധതി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ നടപ്പാക്കിയത്‌.
അപേക്ഷ രജിസ്റ്റർ ചെയ്യാൻ ഫീസാവശ്യമില്ല. നിരവധിയിടങ്ങളിൽ പദ്ധതി നിലവിൽവന്നു. ജൂണിൽമാത്രം 957 സർവീസ്‌ കണക്‌ഷൻ ഇതുവഴി നൽകി. 3121 മറ്റ്‌ സേവനവും ലഭ്യമാക്കി. കേരളത്തിൽ വ്യാപകമായി ഈ മാസം യാഥാർഥ്യമാകും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments