28 C
Kollam
Tuesday, February 4, 2025
HomeMost Viewedകനത്ത മഴയില്‍ വീട് ഇടിഞ്ഞ് വീണു ; കളമശേരിയില്‍

കനത്ത മഴയില്‍ വീട് ഇടിഞ്ഞ് വീണു ; കളമശേരിയില്‍

- Advertisement -
- Advertisement -

കനത്ത മഴയെ തുടര്‍ന്ന് കളമശേരി കൂനംതൈയ്യില്‍ മൂന്ന് നില വീട് ഇടിഞ്ഞുതാണു. ഇന്ന് രാവിലെ ഏഴരയോടെയാണ് വന്‍ അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. ഹംസയുടെ വീടാണ് ഇടിഞ്ഞത്. ലക്ഷം വീട് കോളനിയിലാണ് അപകടം. വീടിന്റെ താഴത്തെ നില പൂര്‍ണമായും ഭൂമിയിലേയ്ക്ക് ഇരുന്ന് പോകുകയായിരുന്നു. വീട്ടില്‍ ഉടമയായ സ്ത്രീയും മകളുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഏണി ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments