25 C
Kollam
Tuesday, July 22, 2025
HomeMost Viewedകുണ്ടറയില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം ; നാല് തൊഴിലാളികള്‍ മരിച്ചു

കുണ്ടറയില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം ; നാല് തൊഴിലാളികള്‍ മരിച്ചു

- Advertisement -
- Advertisement - Description of image

കുണ്ടറയില്‍ കിണറ്റില്‍ കുടുങ്ങിയ നാലുപേര്‍ മരിച്ചു. വീട് നിര്‍മാണത്തിന്റെ ഭാഗമായി കിണര്‍ കുഴിക്കുന്നതിനിടയിലാണ് സംഭവം . കുണ്ടറ സ്വദേശികളായ രാജന്‍(35), സോമരാജന്‍(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് മരിച്ചത്. കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ 100അടി താഴ്ചയുള്ള കിണറ്റിലാണ് ഇവര്‍ അകപ്പെട്ടത്. ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു മറ്റുള്ളവര്‍. ആദ്യമിറങ്ങിയ രണ്ടുപേര്‍ക്ക് ശ്വാസതടസ്സമുണ്ടായി. ഇതേത്തുടര്‍ന്ന് ഇവരെ കയറ്റാന്‍ വേണ്ടി രണ്ടുപേര്‍ കൂടി ഇറങ്ങുകയായിരുന്നു. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കിണര്‍ മൂടാന്‍ ഫയര്‍ഫോ‌ഴ്‌സ് നിര്‍ദേശം നല്‍കി. കിണറിന്റെ അടിയില്‍ വിഷവാതകമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments