25.4 C
Kollam
Wednesday, July 23, 2025
HomeNewsCrimeമാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു ; ഉത്തർ പ്രദേശ്

മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു ; ഉത്തർ പ്രദേശ്

- Advertisement -
- Advertisement - Description of image

ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവിനെ അടിച്ചു കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്നി(22) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. റൊട്ടിയും സോയാബീനും കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണ് മൂവര്‍ സംഘം കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രവീണും സുഹൃത്തുക്കളായ ദേവേന്ദ്ര, വിനോദ് എന്നിവര്‍ ഗംഗ് നഹര്‍ ഘട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം ആക്രമികള്‍ എത്തുകയും ചോദ്യം ചെയ്യുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തു. വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവര്‍ അക്രമം തുടര്‍ന്നു.മദ്യപിച്ചിരുന്ന ഇവര്‍ ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് പ്രവീണിനെയും കൂട്ടുകാരെയും മര്‍ദ്ദിച്ചത്. പ്രധാന പ്രതി ആര്‍മി ജീവനക്കാരനായ നിതിന്‍ എന്നയാളാണ്. ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ആകാശ്, അശ്വിനി എന്നിവരാണ് മറ്റ് പ്രതികള്‍.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments