26.4 C
Kollam
Wednesday, March 12, 2025
HomeMost Viewedകാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

- Advertisement -
- Advertisement -

കോടഞ്ചേരി ചൂര മുണ്ടയില്‍ ഇന്നലെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ നടക്കുകയായിരുന്നു . ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ലഭിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബന്ധുക്കളായ നാലുപേര്‍ കോടഞ്ചേരി ചെമ്പുകടവ് ഭാഗത്ത് പുഴയിലെത്തിയത്. കുളിക്കുന്നതിനിടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും നാലുപേരും ഒഴുക്കില്‍ പെടുകയുമായിരുന്നു, മരിച്ച ആയിഷയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ രക്ഷപ്പെട്ടു. ആയിഷ നിഷ്ലയുടെ മൃതദേഹം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടു നൽകും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments