കോവിഡ് 19 വ്യാപനം വിലയിരുത്തുന്നതിനായി ബഹ്‌റൈനനില്‍ നാല് തലങ്ങളിലുള്ള ജാഗ്രതാ സംവിധാനം നടപ്പാക്കുന്നു. ട്രാഫിക് ലൈറ്റ് സംവിധാനത്തിന് സമാനമായ അലര്‍ട്ട് ലെവല്‍ സംവിധാനമാണിത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.
ദേശീയ ആരോഗ്യ കര്‍മ്മ സമിതി പ്രതിദിന കോവിഡ് പരിശോധനകളില്‍ പോസിറ്റീവ് കേസുകളുടെ ശരാശരി ശതമാനത്തെ വിലയിരുത്തി കേസുകളുടെ ഏറ്റകുറച്ചിലുകളെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നീ ലോക്ഡൗണ്‍ തലങ്ങളിലാക്കുകയും അതിനനുസൃതമായി നടപടിടകള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. പോസിറ്റീവ് കോവിഡ് 19 കേസുകളുടെ ശരാശരി ശതമാനം മൂന്ന് ദിവസം എട്ട് ശതമാനം കവിഞ്ഞാല്‍ റെഡ്‌ലെവല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. ഇതില്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന എല്ലാ സ്ഥാപനങ്ങളും അടച്ച് പൂട്ടുകയും പ്രവര്‍ത്തനങ്ങള്‍ ഡെലിവറിയിലേക്ക് മാറുകയും ചെയ്യും.
അഞ്ച് ദിവസ കാലയളവില്‍ കേസ് ശതമാനം ശരാശരി എട്ട് വരെ ആണെങ്കില്‍, ഓറഞ്ച് ലെവല്‍ ലോക്ക്ഡൗണും ഏഴ് ദിവസ കാലയളവില്‍ ശരാശരി കേസ് രണ്ട് മുതല്‍ അഞ്ച് ശതമാനം വരെയായാല്‍ മഞ്ഞ ലെവല്‍ ലോക്ക്ഡൗണായിരിക്കും. പച്ച ലെവല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 14 ദിവസ കാലയളവില്‍ കേസുകളുടെ ശരാശരി ശതമാനം രണ്ടില്‍ താഴെയായാല്‍ പ്രാബല്യത്തില്‍ വരും.
ലോക് ഡൗണ്‍ ഭാഗികമായി പിന്‍വലിക്കും ; ബഹ്‌റൈനില്‍
- Advertisement -
- Advertisement -
- Advertisement -
- Advertisement -