25.2 C
Kollam
Wednesday, January 14, 2026
HomeMost Viewedവീണ്ടും ഡ്രോൺ കണ്ടെത്തി ; പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ

വീണ്ടും ഡ്രോൺ കണ്ടെത്തി ; പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ

- Advertisement -

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. സംഭവം ജൂൺ 26 നാണ്. ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയതെന്നും, ഹൈക്കമ്മീഷന്റെ ഓഫീസിലാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച കശ്മീർ അതിർത്തിയിൽ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു. ഹൈക്കമ്മീഷൻ വളപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായത് ജമ്മു കശ്മീരിലെ വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് മണിക്കൂറുകൾക്ക് മുമ്പാണ് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments