25.5 C
Kollam
Sunday, September 8, 2024
HomeMost Viewedഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ; ഗ്രാമീണ ഗവേഷക സംഗമം

ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ; ഗ്രാമീണ ഗവേഷക സംഗമം

- Advertisement -
- Advertisement -

കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. ഈ സംഗമത്തിൽ നിന്നും സംസ്ഥാനത്തിലെ മികച്ച ഗ്രാമീണ ഗവേഷകരെ കണ്ടെത്തും. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും രണ്ട് ഘട്ടങ്ങളിലായാണ് ഗവേഷക സംഗമം ക്രമീകരിച്ചിരിക്കുന്നത്. സംഗമ തീയതി പിന്നീട് തീരുമാനിക്കും. കൂടുതൽ വിവരങ്ങൾക്കായി www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments