27.4 C
Kollam
Friday, September 19, 2025
HomeMost Viewedഒരു ഭീകരനെ വധിച്ചു ഒരു ജവാന് വീരമൃത്യു ; പുല്‍വാമയിലെ ഏറ്റുമുട്ടല്‍

ഒരു ഭീകരനെ വധിച്ചു ഒരു ജവാന് വീരമൃത്യു ; പുല്‍വാമയിലെ ഏറ്റുമുട്ടല്‍

- Advertisement -
- Advertisement - Description of image

കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ ഒരു ജവാന് വീരമൃത്യു സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് നാലോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കായി കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടതോടെ ബി എസ് എഫ് ജവാന്‍മാര്‍ വെടിയുതിര്‍ത്തതായാണ് വിവരം. ജമ്മുവില്‍ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയും ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിനു നേരേ ഞായറാഴ്ച പുലര്‍ച്ചെ ഇരട്ട ഡ്രോണ്‍ ആക്രമണo നടന്നിരുന്നു. ഇതിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments