26.8 C
Kollam
Thursday, March 13, 2025
HomeMost Viewedപുതിയ പോലീസ്‌ മേധാവി ; അനിൽകാന്ത്‌

പുതിയ പോലീസ്‌ മേധാവി ; അനിൽകാന്ത്‌

- Advertisement -
- Advertisement -

കേരളാ സംസ്ഥാന പോലീസ്‌ മേധാവിയായി അനിൽകാന്തിനെ നിയമിക്കുവാൻ ഇന്ന്‌ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അനിൽകാന്ത്‌ നിലവിൽ റോഡ്‌ സുരക്ഷാ കമ്മീഷണറാണ്‌ . ഡൽഹി സ്വദേശിയായ അനിൽകാന്ത്‌ 1988 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്‌ഥനാണ്‌. അനിൽകാന്ത്‌ പോലീസിൽ സേവനം തുടങ്ങിയത്‌ കൽപറ്റ എ എസ്‌ പിയായാണ്‌ . ഡിജിപിയായിരുന്ന ലോക്‌നാഥ്‌ ബെഹ്‌റ ഇന്ന്‌ സ്‌ഥാനമൊഴിഞ്ഞതോടെയാണ്‌ പുതിയ ഡിജിപിയെ നിയമിക്കുന്നത്‌. യുപിഎസ്‌സി തയ്യാറാക്കിയ മൂന്നംഗ പാനലിൽനിന്നാണ്‌ അനിൽകാന്തിനെ നിയമിച്ചത്‌. ഡിജിപിയായി ഇന്ന്‌ വൈകിയിട്ട്‌ ചുമതലയേൽക്കും.
വിജിലൻസ്‌ ഡയറക്‌ടർ കെ സുദേഷ്‌കുമാർ, അഗ്‌നിസുരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരാണ്‌ അനിൽകാന്തിന്‌ പുറമെ പാനലിലുണ്ടായിരുന്നത്‌.കേരളം ഈ സ്‌ഥാനത്തേക്ക്‌ യുപിഎസ്‌സി ചുരുക്കപട്ടികയിൽനിന്ന്‌ നിയമനം നടത്തുന്നത്‌ ആദ്യമായാണ്‌ . സംസ്‌ഥാന സർക്കാർ കൈമാറിയിരുന്നത്‌ 12 പേരുടെ ലിസ്‌റ്റാണ്‌. മൂന്നംഗ പാനൽ തയ്യാറാക്കിയത്‌ ഇതിൽ നിന്നാണ്‌ .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments