25.3 C
Kollam
Monday, July 21, 2025
HomeMost Viewedപോലീസ്‌ മേധാവി ബെഹ്‌റ 
നാളെ വിരമിക്കും

പോലീസ്‌ മേധാവി ബെഹ്‌റ 
നാളെ വിരമിക്കും

- Advertisement -
- Advertisement - Description of image

സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ബുധനാഴ്‌ച സർവീസിൽനിന്ന്‌ വിരമിക്കും. കേരള പോലീസിന്‌ ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ചാണ്‌ പടിയിറങ്ങുന്നത്‌. ഒഡിഷയിലെ ബെർഹംപുർ സ്വദേശിയായ ബെഹ്‌റ 1985 ബാച്ച്‌ ഐപിഎസ്‌ ഓഫീസറാണ്‌. എൻഐഎയിലും സിബിഐയിലും 15 വർഷം സേവനം ചെയ്‌തു. കോളിളക്കം സൃഷ്‌ടിച്ച ഒട്ടേറെ കേസുകൾ അന്വേഷിച്ച്‌ തെളിയിച്ചിട്ടുണ്ട്‌. പോലീസ്‌ മേധാവിയായ ശേഷമാണ്‌ പെരുമ്പാവൂർ ജിഷ കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.
1987ൽ ആലപ്പുഴ എഎസ്‌പിയായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. കണ്ണൂർ എസ്‌പി, തിരുവനന്തപുരം സിറ്റി ഡിസിപി, കൊച്ചി സിറ്റി കമീഷണർ, പോലീസ്‌ ആസ്ഥാനം ഐജി, മോഡനൈസേഷൻ എഡിജിപി, ജയിൽ മേധാവി, ഫയർഫോഴ്‌സ്‌ മേധാവി, വിജിലൻസ്‌ ഡയറക്ടറായും സേവനമനുഷ്‌ഠിച്ചു. സിബിഐയിൽ എസ്‌പി, ഡിഐജി, എൻഐഎ സ്ഥാപക ഐജി എന്നീ നിലകളിലും പ്രവർത്തിച്ചു‌. ഐപിഎസ്‌ ലഭിക്കുംമുമ്പ്‌ ഒഎൻജിസിയിൽ ഉദ്യോഗസ്ഥനായിരുന്നു. സിബിഐയിലായിരിക്കുമ്പോൾ ബാബ്‌റി മസ്‌ജിദ്‌ തകർത്ത കേസ്‌ അന്വേഷിച്ചു‌. പുരുലിയ ആയുധകേസ്‌, മുംബൈ‌ സ്ഫോടനം‌, പഞ്ചാബിലെ വിദ്യാഭ്യാസ തട്ടിപ്പ്‌ കേസും അന്വേഷിച്ചു.‌ എൻ ഐ എയുടെ സ്ഥാപക അംഗമായിരിക്കെ നടപടിക്രമങ്ങൾ (എസ്‌ഒപി) തയ്യാറാക്കി‌.
കേരള പോലീസ്‌ മേധാവിയായതോടെ സ്‌ത്രീ സുരക്ഷയ്‌ക്കായി പദ്ധതികൾ നടപ്പാക്കി‌. പിങ്ക്‌ പോലീസും വനിതാ ബറ്റാലിയനും ആരംഭിച്ചു. വനിതകൾക്ക്‌‌ കമാൻഡോ വിങ്ങും തുടങ്ങി. സ്വയം പ്രതിരോധ പദ്ധതിയിലൂടെ ആറ്‌ ലക്ഷം സ്‌ത്രീകൾക്കാണ്‌‌ പരിശീലനം നൽകിയത്‌. പോലീസ്‌ സ്‌റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാരെ എസ്‌എച്ച്‌ഒ ആക്കി. പുതിയ സായുധ സേനാ ബറ്റാലിയനായി കെഎപി ആറ്‌ ആരംഭിച്ചു. മധുമിതയാണ്‌ ഭാര്യ. മകൻ അനിതേജ്‌ നയൻ ഗോപാൽ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments