23.1 C
Kollam
Wednesday, February 5, 2025
HomeNewsCrime‘രേഷ്‌മയ്‌ക്ക് ഫോൺ നൽകുന്നത്‌ വിലക്കിയിരുന്നു’ ; വെളിപ്പെടുത്തലുമായി ആര്യയുടെ ഭർത്താവ്

‘രേഷ്‌മയ്‌ക്ക് ഫോൺ നൽകുന്നത്‌ വിലക്കിയിരുന്നു’ ; വെളിപ്പെടുത്തലുമായി ആര്യയുടെ ഭർത്താവ്

- Advertisement -
- Advertisement -

ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്‌മയുടെ ഭർത്താവിന്റെ സഹോദരനും ആറ്റിൽചാടി മരിച്ച ആര്യയുടെ ഭർത്താവുമായ രഞ്ജിത്‌. രേഷ്‌മയ്‌ക്ക്‌ തന്റെ മൊബൈൽ ഫോണിന്റെ ലോക്ക്‌ പാറ്റേൺ ഉൾപ്പെടെ അറിയാമെന്ന്‌ ആര്യ വെളിപ്പെടുത്തിയിരുന്നതായി രഞ്ജിത്‌ പറഞ്ഞു. ഫോൺ കൈമാറരുതെന്നും പാറ്റേൺ മാറ്റണമെന്നും താക്കീത്‌ ചെയ്‌തിരുന്നു. ആര്യയും ഒന്നര മാസം രേഷ്മയുടെ മൊബൈൽഫോൺ ഉപയോഗിച്ചിട്ടുണ്ട്. രേഷ്മയുടെ ഫെയ്‌സ്ബുക്ക് പാസ്‌‌വേഡ് ആര്യയ്ക്ക് അറിയാമായിരുന്നു. ഈ അക്കൗണ്ടിൽ കയറിനോക്കാറുണ്ടെന്ന്‌ പറഞ്ഞപ്പോഴും ആര്യയെ വിലക്കി. ഫെയ്‌സ്‌ബുക്കിൽ നിരവധി പേർക്ക്‌ രേഷ്‌മ മെസേജ്‌ അയച്ചിരുന്നെന്നാണ്‌ ആര്യ തന്നോട്‌ പറഞ്ഞത്‌. ഒരു യുവതിയുടെ ഭർത്താവിന് മെസേജ്‌ അയച്ചതിന്‌ അവർ രേഷ്‌മയെ വഴക്കുപറഞ്ഞിരുന്നു. ആര്യ ആത്മഹത്യചെയ്തത്‌ എന്തിനാണെന്ന്‌ തനിക്ക്‌ അറിയില്ലെന്നും കാരണക്കാരായവരെ പോലീസ് കണ്ടെത്തണമെന്നും രഞ്ജിത് പറഞ്ഞു.

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments