26.9 C
Kollam
Thursday, October 16, 2025
HomeMost Viewedമിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും

മിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും

- Advertisement -

അമേരിക്കയിലെ മിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ കണ്ടെത്താനുള്ള 151 പേരില്‍ ഇന്ത്യൻ കുടുംബവും.ഈ കെട്ടിടത്തിലെ താമസക്കാരായിരുന്ന ഇന്ത്യക്കാരായ വിശാല്‍ പട്ടേല്‍, ഭാര്യ ഭാവന പട്ടേല്‍, ഒരു വയസ്സുള്ള മകള്‍ ഐഷാനി പട്ടേൽ എന്നിവരെയാണ് കണ്ടെത്താനുള്ളത്‌. ഭാവന നാലു മാസം ഗര്‍ഭിണിയാണ്. അധികൃതരില്‍നിന്ന്‌ ഇവരെക്കുറിച്ചുള്ള ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന്‌ ബന്ധുക്കൾപറഞ്ഞു.
അപകടമുണ്ടായത്‌ വ്യാഴാഴ്ച പുലര്‍ച്ചെയാണ്‌ . പത്ത്‌ പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. കുടുങ്ങിക്കിടക്കുന്നവരിൽ നാൽപ്പതോളം വിദേശികളും ഉള്ളതായാണ്‌ വിവരം. അഞ്ച്‌ ദിവസമായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments