27.5 C
Kollam
Wednesday, January 14, 2026
HomeNewsCrimeപാര്‍ട്ടി ബന്ധമെന്ന പേരില്‍ ശബ്ദരേഖ പുറത്ത് ; സ്വര്‍ണക്കവര്‍ച്ച

പാര്‍ട്ടി ബന്ധമെന്ന പേരില്‍ ശബ്ദരേഖ പുറത്ത് ; സ്വര്‍ണക്കവര്‍ച്ച

- Advertisement -

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് പണം തട്ടുന്ന (പൊട്ടിക്കുന്ന) സംഘത്തില്‍ ആരൊക്കെ എന്ന സൂചന നല്‍കി ശബ്ദരേഖ പുറത്ത്. കരിയറും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള സംഭാഷണം എന്ന പേരിലാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ശബ്ദ സന്ദേശം എന്നുള്ളതാണെന്നത് സംബന്ധിച്ച് വ്യക്തതതയില്ല.
ടി പി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കും സ്വര്‍ണം പൊട്ടിക്കലിന് പിന്നില്‍ പങ്കുണ്ടെന്ന് ശബ്ദ സന്ദേശത്തിലുണ്ട്. കവര്‍ച്ചാ സംഘത്തിന് സംരക്ഷണം നല്‍കുന്നത് മുഹമ്മദ് ഷാഫിയും കൊടി സുനിയുമാണ്. കവർന്ന പണം മൂന്നായി വിഭജിക്കും. ഇതില്‍ ഒരു പങ്ക് പാര്‍ട്ടിക്ക് നല്‍കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്. സി പി എമ്മിനെ മറയാക്കിയാണ് ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന സൂചന ഇതലുണ്ട്. പാര്‍ട്ടി എന്ന് വിശേഷിപ്പിക്കുന്നത് കൊടി സുനി അടക്കമുള്ളവരെയാണെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ തിരുപനന്തപുരം സ്വര്‍ണക്കടത്ത് പങ്കാളി കെ ടി റമീസിന്റെ സഹായി സലിമും ഉള്‍പ്പെട്ടതായി വിവരം പുറത്തായി. ദുബൈയില്‍ നിന്ന് സ്വര്‍ണമയച്ച സംഘത്തില്‍ സലീമും ഉള്‍പ്പെട്ടെന്ന വിവരം കസ്റ്റംസ് പരിശോധിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments