28.7 C
Kollam
Thursday, November 21, 2024
HomeNewsCrimeഐ എസ് ആര്‍ ഒ ചാരക്കേസിൽ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍ ;...

ഐ എസ് ആര്‍ ഒ ചാരക്കേസിൽ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍ ; കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ

- Advertisement -
- Advertisement -

ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവര്‍ പ്രതികള്‍. സി ബി ഐ ഗൂഢാലോചന കേസില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. എഫ് ഐ ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് കേരളാ പോലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരേയാണ് . കേസിലെ ഒന്നാം പ്രതി പേട്ട സി ഐ ആയിരുന്ന എസ് വിജയന്‍ ആണ് . സിബി മാത്യൂസ് നാലാം പ്രതിയും കെ കെ ജോഷ്വ അഞ്ചാം പ്രതിയും ആണ്. ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതാണ്.

സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി ആര്‍ രാജീവന്‍, എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്.
ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസത്തില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നമ്പി നാരായണന്‍ അടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments