27.4 C
Kollam
Thursday, October 16, 2025
HomeMost Viewedഗുരുവായൂർ ക്ഷേത്ര ദർശനത്തിന്‌ അനുമതി ; നാളെ മുതൽ

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്‌ അനുമതി ; നാളെ മുതൽ

- Advertisement -

കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനമായി. ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത് ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് . കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്തമാക്കിപറഞ്ഞു.
300 പേർക്കായിരിക്കും ഒരു ദിവസം പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം 15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. നാളെ മുതൽ വിവാഹങ്ങൾക്കും അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓൺ ലൈൻ ബുക്കിംഗിലൂടെയായിരിക്കുമെന്നും അറിയിപ്പുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി പതിനാറിൽ കുറഞ്ഞ സ്ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാമെന്ന് ഇന്നലെയാണ് തീരുമാനിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments