24 C
Kollam
Thursday, January 15, 2026
HomeNewsCrime18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ

18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ

- Advertisement -

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ ശതകോടീശ്വീരന്‍മാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബേങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാറിനും കൈമാറി.
ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം.8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്. വിദേശത്ത് സ്ഥിര താമസമാക്കിയ ഇവര്‍ തങ്ങളുടെ സ്വത്തുക്കളില്‍ വലിയ ഒരു വിഭാഗം സ്വിസ് ബാങ്ക് അടക്കമുള്ള വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചതായി അറിയിപ്പുകളുണ്ടായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments