28.6 C
Kollam
Wednesday, January 14, 2026
HomeMost Viewedചക്രസ്‌തംഭന സമരം ; നാളെ കേരള സംസ്ഥാനത്ത്‌

ചക്രസ്‌തംഭന സമരം ; നാളെ കേരള സംസ്ഥാനത്ത്‌

- Advertisement -

ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട്‌ പ്രതിഷേധിക്കും.
ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ടാണ്‌ സമരം. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ആംബുലൻസിന്‌ യാത്രാസൗകര്യം സമര വളന്റിയർമാർ ഉറപ്പുവരുത്തും. പെട്രോൾ, ഡീസൽ വിലവർധന റോഡ് ട്രാൻസ്പോർട്ട് വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചതായി സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. മോഡി സർക്കാരിന്റെ നയങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതം തകർത്തുവെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments