നാളെ മുതൽ കേരളത്തിലെ എല്ലാ ബാറുകളും അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നിൽ. ഇത് നഷ്ടമാണെന്നാണ് ബാർ ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സർക്കാർ ഉറപ്പുനൽകിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകൾ പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ അറിയിച്ചു.ലോക് ഡൗൺ പിൻവലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പോലീസ് കാവലിൽ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം നൽകുന്നത്. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുവാദം നൽകിയിട്ടില്ല.
നാളെ മുതൽ അനിശ്ചിതകാല ബാർ സമരം ; മദ്യവിൽപ്പന നിർത്തി വയ്ക്കും
- Advertisement -
- Advertisement -
- Advertisement -
- Advertisement -