26.9 C
Kollam
Thursday, March 13, 2025
HomeMost Viewedകൈ കൊണ്ട് ചില്ലു മേശ ഇടിച്ചു തകർത്തു ; യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു...

കൈ കൊണ്ട് ചില്ലു മേശ ഇടിച്ചു തകർത്തു ; യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു

- Advertisement -
- Advertisement -

ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. പാലക്കാട്‌ കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് മരിച്ചത്. ഭക്ഷണശാലയിൽ 5 സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. കഴിക്കുന്നതിനിടെ മീൻ കറിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് ഇടിച്ചു തകർക്കുകയായിരുന്നെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments