ലോക്ക് ഡൗണിന് ശേഷമെങ്കിലും അഷ്ടമുടിക്കായലിലെ മാലിന്യം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കിൽ കായലിന് തീരാശാപമാകും.
കാരണം കായൽ അത്രയ്ക്കും മാലിന്യം നിറഞ്ഞ് വൃത്തിഹീനവും രൂക്ഷ ഗന്ധവുമായിരിക്കുന്നു.
പ്രകൃതി രമണീയതയിൽ കവികൾ പോലും വാഴ്ത്തിയിട്ടുള്ള അഷ്ടമുടിക്കായൽ ഇന്ന് വാക്കുകൾക്ക് അധീതമായി നാശം നേരിട്ടിരിക്കുകയാണ്.