കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരൊണ് ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വിദഗ്ധ സമിതി നിർദേശ പ്രകാരമാണ് ലോക്ഡൗൺ നീട്ടിയത്. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി 10ന് താഴെയെത്തും വരെ ലോക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏതാനും ദിവസങ്ങളായി കുറവ്
രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണം സ്ഥിരീകരിച്ചു. മേയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എട്ട് മുതൽ 16 വരെയായിരുന്ന ലോക്ഡൗൺ പിന്നീട് 23 വരെയും, പിന്നീട് ജൂൺ ഒമ്പത് വരെയും നീട്ടുകയായിരുന്നു.
കേരളത്തിൽ ലോക്ഡൗണ്‍ 16വരെ നീട്ടി ; നിയന്ത്രണങ്ങളെല്ലാം തുടരും
- Advertisement -
- Advertisement -
- Advertisement -
- Advertisement -