25.5 C
Kollam
Sunday, September 21, 2025
HomeMost Viewedബാങ്കുകള്‍ക്ക് കോടതി അനുമതി നൽകി ; വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍

ബാങ്കുകള്‍ക്ക് കോടതി അനുമതി നൽകി ; വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍

- Advertisement -
- Advertisement - Description of image

ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും മറ്റു സ്വത്തുക്കളും വില്‍ക്കാനാണ് അനുമതി ലഭിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) പിടിച്ചെടുത്ത പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട്(പി എം എല്‍ എ) പ്രകാരമാണ് കോടതി നടപടി.
മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കോടതി ഉത്തരവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ മല്ലികാര്‍ജുന റാവു അറിയിച്ചു. വിജയ് മല്യ രാജ്യം വിട്ടത് 9,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയത്തിനു ശേഷമാണ്. ചില സ്വാധീനങ്ങളുപയോഗിച്ചാണ് ഇത്രയും വലിയ തട്ടിപ്പിന് ശേഷവും രാജ്യം വിടാന്‍ മല്യക്ക് സാധിച്ചതെന്നാണ് ആരോപണം . വിജയ് മല്യ നിലവില്‍ യു കെ യിലാണുള്ളത് . കിങ്ഫിഷര്‍ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഒമ്പതിനായിരം കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്ത കേസിൽ മല്യ പ്രതിയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments