26.9 C
Kollam
Thursday, March 13, 2025
HomeMost Viewedലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി എല്‍.ഡി.എഫ് ; സംസ്ഥാനത്ത് പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി എല്‍.ഡി.എഫ് ; സംസ്ഥാനത്ത് പ്രതിഷേധ സമരം

- Advertisement -
- Advertisement -

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെമ്പാടും എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്‍തിരിയണമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്. വിവിധ സമരകേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളും, ജനപ്രതിനിധികളും എം.എൽ.എമാരും എൽ.ഡി.എഫ് നേതാക്കളും സമരത്തിന് നേതൃത്വം നൽകുന്നു.എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കുകയാണ്. ദ്വീപ് ജനതയുടെ ജീവിത മൂല്യങ്ങളെ തകർക്കുന്നു.കേരളവുമായി കാലങ്ങളായി അടുത്ത ബന്ധമാണ് ദ്വീപിനുള്ളത്. ലക്ഷ്വദ്വീപിന്റെ നിഷ്കളങ്കതയ്ക്ക്‌ നേരെ സംഘപരിവാർ കാപട്യം അടിച്ചേൽപ്പിക്കുകയാണെന്നും ദ്വീപിനെ കോർപ്പറേറ്റുകൾക്ക്‌ എറിഞ്ഞു കൊടുക്കുകയാണെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments