28.2 C
Kollam
Wednesday, January 14, 2026
HomeMost Viewedവൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന ; കേന്ദ്രം

വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന ; കേന്ദ്രം

- Advertisement -

രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മേയില്‍ 110.47 ബില്യണ്‍ യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോഴാണ് 8.2 ശതമാനത്തിന്റെ വര്‍ധനവ് . അതേസമയം, 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തി. 2019ലെ ഊര്‍ജ ഉപഭോഗത്തേക്കാള്‍ കുറവ് വന്നത് ലോക്ക്ഡൗണും ആഞ്ഞടിച്ച് രണ്ട് ചുഴലിക്കാറ്റുകളും കാരണമാണെന്നാണ് നിഗമനം . പ്രാദേശിക ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ ഊര്‍ജ ഉപഭോഗത്തിലും വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ ആകെ ഊര്‍ജ്ജ ഉപഭോഗം 102.08 ബില്യണ്‍ യൂണിറ്റായിരുന്നു. 2019 മെയ് മാസത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം കുറവായിരുന്നു ഇത്. 2019ല്‍ 120.02 ബില്യണ്‍ യൂണിറ്റായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments