ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.കിഴക്കൻ മേഖല നാവിക സേന മേധാവി വൈസ് അഡ്മിറൽ അജേന്ദ്ര ബഹാദൂർ സിംഗ് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും ഇന്ത്യ ഭീഷണി നേരിടുന്നുണ്ടെന്ന് വൈസ് അഡ്മിറൽ അജേന്ദ്ര ബഹാദൂർ സിംഗ് പറഞ്ഞു. ഏത് സാഹചര്യവും നേരിടുന്നതിന് സേന സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. 152 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്.
മിഡ് ഷിപ്പ്മെൻ, നേവൽ ഓറിയന്റേഷൻ കോഴ്സുകൾ പൂർത്തിയാക്കിയവരാണ് പരേഡിൽ പങ്കെടുത്തത്. അക്കാദമി കമാണ്ടൻറ് വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളി, അക്കാദമി പ്രിൻസിപ്പൽ റിയർ അഡ്മിറൽ കെ.എസ്.നൂർ,ഡെപ്യൂട്ടി കമാണ്ടന്റ് എ.എം. പ്രമോദ് എന്നിവർ സംബന്ധിച്ചു.
പാസിംഗ് ഔട്ട് ; പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പരേഡ് നടന്നു
- Advertisement -
- Advertisement -
- Advertisement -
- Advertisement -