25 C
Kollam
Thursday, March 13, 2025
HomeMost Viewedഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല ; ബഹ്‌റൈൻ

ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല ; ബഹ്‌റൈൻ

- Advertisement -
- Advertisement -

ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യക്കാര്‍ക്ക് ഞയാറാഴ്ച മുതല്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലേക്ക് പ്രവേശനമില്ല. അംഗീകൃത ഇ-വിസക്കും വിലക്ക് ബാധകം. വിസ ഓണ്‍ അറൈവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റെസിഡന്റ് വിസക്കാര്‍, ബഹ്‌റൈനികള്‍, ജിസിസി പൗരന്‍മാര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. കോവിഡ് കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ ഇന്ത്യ, പാക്‌സിതാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് യാത്രക്കാര്‍ക്കാണ് പുതിയ നിയന്ത്രണം. ഇതുവഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. ആറ് വയസിനുമുകളിലുള്ളവര്‍ യാത്രക്കു മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഐസിഎംആര്‍ അംഗീകരിച്ച ലാബുകളില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ഇതില്‍ മെഷീന്‍ റീഡ് ചെയ്യാവുന്ന ക്യൂആര്‍ കോഡ് ഉണ്ടാകണം.

ബഹ്‌റെനില്‍ എത്തിയാല്‍ 10 ദിവസം ക്വാറന്റയ്‌നില്‍ കഴിയണം. ബഹ്‌റൈനില്‍ ഇറങ്ങുമ്പോഴും അഞ്ചാം ദിവസവും പത്താം ദിവസവും സ്വന്തം ചെവലില്‍ കോവിഡ് പരിശോധനയുമുണ്ട്.
ഞായറാഴ്ച മുതല്‍ ഇന്ത്യയില്‍നിന്ന് വരുന്നവര്‍ 10 ദിവസത്തെ ക്വാറന്റയ്ന്‍ കേന്ദ്രത്തിന്റെ രേഖ പുറപ്പെടുന്ന വിമാനതാവളത്തില്‍ ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗള്‍ഫ് എയറും അറിയിച്ചു. ബഹ്‌റൈനിലെ താമസസ്ഥലത്തന്റെ (സ്വന്തമായതോ വാടകക്ക് താമസിക്കുന്നതോ അല്ലെങ്കില്‍ അടുത്ത കുടുംബാംഗത്തിന്റേയോ) അല്ലെങ്കില്‍ സ്വന്തം പേരില്‍ നടത്തിയ പ്രീപെയ്ഡ് ഹോട്ടല്‍ റിസര്‍വേഷന്‍ രേഖ് ഹാജരാക്കണം. ഹോട്ടല്‍ ബഹ്‌റൈന്‍ ദേശീയ ആരോഗ്യ സമിതി (എന്‍എച്ച്ആര്‍എ) അംഗീകരിച്ചതായിരിക്കണം.
സന്ദര്‍ശക വിസ വിലക്ക് ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് പോകാന്‍ സന്ദര്‍ശക വിസയെടുത്തവരും ടിക്കറ്റ് എടുത്തവരുമായ നിരവധി മലയാളികളെ പ്രതിസന്ധിയിലാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments